മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് നിഖില വിമല്‍ .എന്നാല്‍, ആരാധക സെല്‍ഫിയെ കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടിനെ കുറിച്ച്‌ ഒരു അഭിമുഖ പരിപാടിയില്‍ തുറന്നു പറയുകയാണ് താരം.

“വലിയൊരു ആള്‍ക്കൂട്ടത്തിനു മുന്നില്‍ വെച്ച്‌ സെല്‍ഫി എടുക്കുക എന്നത് എന്നെ സംബന്ധിച്ച്‌ വലിയ പാടുള്ളതാണ് . അങ്ങനെ ചെയ്യുമ്ബോള്‍ നമുക്ക് കുറെ ടൈം അവിടെ ചെലവഴിക്കേണ്ടി വരും.എന്നാല്‍ നമ്മളെ ഇഷ്ടപ്പെടുന്നവര്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുക എന്നത് വലിയ തെറ്റല്ല. നമുക്ക് ഒപ്പം നിന്ന് അവര്‍ ഫോട്ടോ എടുക്കുന്നത് നടിയെന്ന നിലയില്‍ നമ്മളോട് അത്രയും ഇഷ്ടമുള്ളത് കൊണ്ടാകും. അതിനെ മാനിക്കുന്നു. പക്ഷേ ചില അവസരങ്ങളില്‍ സെല്‍ഫി ബുദ്ധിമുട്ടുണ്ടാക്കും. അത് പോലെ സിനിമയില്‍ നിന്നു കിട്ടുന്ന പ്രതിഫലമാണ് എനിക്ക് ഏറ്റവും കൂടുതല്‍ ആത്മസംതൃപ്തി നല്‍കുന്നതെന്നും താരം പറഞ്ഞു .കൂടാതെ ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ പോകുമ്ബോള്‍ കിട്ടുന്ന പ്രതിഫലമോ, സ്റ്റേജ് ഷോയില്‍ നിന്ന് കിട്ടുന്ന പ്രതിഫലമോ നമുക്ക് വലിയൊരു സംതൃപ്തി തരില്ല. കഴിവതും ഞാന്‍ അങ്ങനെയുള്ള പരിപാടികള്‍ ഒഴിവാക്കുകയാണ് പതിവ്. എന്നിരുന്നാലും അത്തരം പ്രോഗ്രാമുകള്‍ക്ക് വിളിച്ചാല്‍ പോകാറുണ്ടെന്നും താരം പറഞ്ഞു “.