കെപിസിസി ഇനി മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, കോണ്‍ഗ്രസ്. കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് എന്നിവരാണ് പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍. കെ വി തോമസിനെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിവാക്കി.ഗ്രൂപ്പ് പോരും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായി കെ വി തോമസിനെ കുറച്ചുനാള്‍ മുമ്ബ് വര്‍ക്കിംഗ് പ്രസിഡന്റായി നിയോഗിച്ചിരുന്നുവെങ്കിലും പുതിയ പട്ടികയില്‍ അദ്ദേഹത്തെ ഒഴിവാക്കി

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായതോടെയാണ് ആ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന കൊടിക്കുന്നില്‍ സുരേഷ് വര്‍ക്കിംഗ് പ്രസിഡന്റായി തിരഞ്ഞടെുത്തത്.

കെ സുധാകരനെ കെപിസിസി പ്രസിഡന്റായി നിയമിച്ചതിന് പിറകെയാണ് ഹൈക്കമാന്‍ഡ് പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരേയും പ്രഖ്യാപിച്ചിരിക്കുന്നത് . സാമുദായിക സന്തുലിതാവസ്ഥ പാലിച്ചുകൊണ്ടാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെ തിരഞ്ഞെടുത്തിരിക്കുന്നത്. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിവാക്കിയ കെ വി തോമസിനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണട്.