ന്യൂഡല്‍ഹി: പിണറായി സര്‍ക്കാറി​െന്‍റ തുടര്‍ഭരണം വന്നതോടെ കോണ്‍ഗ്രസ്​ അണികളിലും അനുഭാവികളിലും വ്യാപകമായി ഉണ്ടായ നിരാശ മാറ്റി പുതിയ ഉണര്‍വും ആത്മവിശ്വാസവും ആവേശവും നല്‍കാന്‍ കെ. സുധാകര​െന്‍റ നേതൃത്വത്തിലുള്ള കെ.പി.സി.സി നേതൃത്വത്തിന്​ കഴിയുമെന്ന്​ മുതിര്‍ന്ന നേതാവ്​ എ.കെ. ആന്‍റണി.

കോണ്‍ഗ്രസ്​ പ്രവര്‍ത്തകരെയും നേതാക്കളെയും ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാ കഴിവുകളും കെ.പി.സി.സി പ്രസിഡന്‍റിനും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടെന്നാണ്​ വിശ്വാസം. ഹൈകമാന്‍ഡ്​​ തീരുമാന​ം പൂര്‍ണമായി സ്വാഗതം ചെയ്യുന്നു. ഹൈകമാന്‍ഡ്​ ​െതരഞ്ഞെടുത്ത സുധാകരനും വര്‍ക്കിങ്​ പ്രസിഡന്‍റുമാരായ കൊടിക്കുന്നില്‍ സുരേഷ്​, പി.ടി. തോമസ്​, ടി. സിദ്ദീഖ്​ എന്നിവര്‍ക്കും ആന്‍റണി ആശംസ നേര്‍ന്നു.