ന്യൂയോര്‍ക്ക് : ജൂണ്‍ 22ന് നടക്കുന്ന ന്യൂയോര്‍ക്ക് മേയര്‍ പ്രൈമറിയില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി മായ വൈലിയെ എന്‍ഡോഴ്‌സ് ചെയ്യുമെന്ന് യു.എസ്. കോണ്‍ഗ്രസ് അംഗവും, രാജ്യത്തെ പ്രമുഖ ഇടതുപക്ഷ നേതാക്കളില്‍ ഒരാളുമായ അലക്‌സാന്‍ഡ്രിയ ഒക്കേഷ-കോര്‍ട്ടസ്(എ.ഒ.സി.) ജൂണ്‍ 5 ശനിയാഴ്ച പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കിലെ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിച്ചു മായ വൈലിയെ വിജയിപ്പിക്കണമെന്നും എ.ഒ.സി. അഭ്യര്‍ത്ഥിച്ചു.

ന്യൂയോര്‍ക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണ് .ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി.ബ്ലാഡിയോ ഒഴിയുന്ന സ്ഥാനത്തേക്ക് സിവില്‍ റൈറ്റ്‌സ് ലോയറും ബ്‌ളാസിയോയുടെ മുന്‍ കോണ്‍സലുമായ മായ വൈലിക്കൊപ്പം ഡെമിക്രാറ്റിക് പ്രൈമറിയില്‍ പ്രമുഖരായ ആന്‍ഡ്രൂയംഗ്, എറിക്ക് അൃആംഡാസ്, കാതറിന്‍ ഗാര്‍സിയ എന്നിവരും ഉള്‍പ്പെടുന്ന പതിമൂന്ന് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ പ്രൈമറിയില്‍ സ്ഥാനം നേടിയിട്ടുണ്ട്.

മായ വൈലിയെ പിന്തുണക്കുന്നതിന് എ.ഒ.സിയെ സ്ഥാനം നേടിയിട്ടുണ്ട്. മായ വൈലിയെ പിന്തുണക്കുന്നതിന് എ.ഓ.സി.യെ പ്രേരപ്പിച്ചത്.ന്യൂയോര്‍ക്കിന്റെ മേയര്‍ സമ്ബന്നന്മാരെയല്ല, അ്ദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ സംരക്ഷിക്കുന്ന മേയറായിരിക്കണമെന്നതാണ്. ഇതിന് ഏറ്റവും അനുയോജ്യമായ സ്ഥാനാര്‍ത്ഥി മായ വൈലിയാണെന്നാണ് എ.ഓ.സി.യുടെ പക്ഷം.

ഏര്‍ലി വോട്ടിംഗ് ആരംഭിക്കുന്നതിന് മുമ്ബ് എ.ഓ.സി. നടത്തിയ പ്രഖ്യാപനം മറ്റു പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി. അതുവരെ പിന്‍നിരയിലായ മായക്ക് മറ്റ് നിരവധി പ്രമുഖരുടെ പിന്തുണയും ലഭിച്ചു തുടങ്ങി. ലഫ്‌റ്‌റ് വിംഗ് ഡമോക്രാറ്റുകളായ ജമാല്‍ ബൊമാന്‍ ഉള്‍പ്പെടെയുള്ളഴരും വൈലിയെ പി്ന്തുണച്ചു രംഗത്തെത്തിയിട്ടുണ്ട്. നിലവിലുള്ള മേയര്‍ മൂന്നാമതും മത്സരിക്കുന്നതിന് നിരോധനമുണ്ട്. നവംബര്‍ 2 2021നാണ് ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനത്തേക്കുള്ള പൊതു തിരഞ്ഞെടുപ്പ്.