ന്യൂയോർക്ക് ∙ ന്യൂയോർക്ക് മലയാളികളുടെ പ്രിയങ്കരനായ കൊച്ചുമ്മൻ ജേക്കബ് നമ്മോടു വിട പറഞ്ഞു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രകാശം പരത്തിയ മികവാർന്ന വ്യക്തിത്വത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ വെസ്റ്റ്‌ചെസ്റ്റർ മലയാളീ അസോസിയേഷന്റെ കണ്ണീർ പ്രണാമം.

പ്രസിഡന്റ് ഗണേഷ് നായർ അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ കൊച്ചുമ്മൻ ജേക്കബിന്റെ നിര്യാണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്തു. ദുഖാർത്തരായ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ഈ വിഷമ ഘട്ടം തരണം ചെയ്യുവാൻ പ്രാർഥിക്കുകയും ചെയ്തു. ട്രസ്റ്റീ ബോർഡ് ചെയർമാൻ ചാക്കോ പി. ജോർജ് പ്രമേയത്തെ പിൻന്താങ്ങി.

വെസ്റ്റ്‌ചെസ്റ്റർ മലയാളീ അസോസിയേഷനെ എപ്പോഴും സ്വന്തം ഫാമിലി ആയി കണ്ടിരുന്ന അദ്ദേഹം അസോസിയേഷനിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് സമാധാനപരമായി പരിഹരിക്കുന്നതിൽ അസാമാന്യമായ കഴിവ് കാണിച്ചു. അസോസിയേഷനിൽ ജാതിമത ഭേദമന്യേ എല്ലാവരും അദ്ദേഹത്തിന്റെ സഹോദരങ്ങൾ ആയിരുന്നു. അവിടെ എപ്പോഴും ഒരു കുടുബത്തിലെ കാരണവരുടെ റോളിൽ ആയിരുന്നു അദ്ദേഹം. വ്യത്യസ്ത അഭിപ്രായക്കാരെ ഏകോപിപ്പിച്ചു കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ അസാധാരണ കഴിവ് എപ്പോഴും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്തന്നെ കൊച്ചുമ്മൻ ജേക്കബിന്റെ വേർപാട് അസോസിയേഷനെ സംബന്ധിച്ചിടത്തോളം ഒരു തീരാനഷ്‌ടമാണ്‌.

നന്മയുടെ നിറകുടമായിരുന്ന കൊച്ചുമ്മൻ ജേക്കബിന്റെ വേർപാട് വെസ്റ്റ്‌ചെസ്റ്റർ മലയാളീ അസോസിയേഷൻ പ്രവർത്തകരെ ദുഃഖത്തിൽ ആക്കി. പകരം വയ്ക്കാനില്ലാത്ത അദ്ദേഹത്തിന്റെ പ്രവർത്തന രീതി എന്നും വെസ്റ്റ്‌ചെസ്റ്റർ മലയാളീ അസോസിയേഷൻ പ്രവർത്തകരുടെ മനസില്‍ ഉണ്ടാകും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് അസോസിയേഷൻ പ്രസിഡന്റ് ഗണേശ് നായർ , സെക്രട്ടറി ടെറൻസൺ തോമസ്, വൈസ് പ്രസിഡന്റ് കെ . ജി . ജനാർദ്ദനൻ , ജെ . മാത്യൂസ് , കമ്മിറ്റി മെംബേർസ് ആയ ജോയി ഇട്ടൻ , ശ്രീകുമാർ ഉണ്ണിത്താൻ , തോമസ് കോശി , കെ . ജെ . ഗ്രഗറി ,ഡോ . ഫിലിപ്പ് ജോർജ്, ആന്റോ വർക്കി, നിരീഷ് ഉമ്മൻ, ഷോളി കുബളവേലിൽ, ലിജോ ജോൺ,രാധ മേനോൻ, ഇട്ടൂപ് ദേവസ്യ, എം.വി. കുര്യൻ, ജോൺ കെ മാത്യു , സുരേന്ദ്രൻ നായർ , ജോണി ന്യൂ റോഷൽ , മാത്യു ജോസഫ് എന്നിവർ സംസാരിച്ചു.