ഹൂസ്റ്റണ്‍: സാന്‍ അന്റോണിയോയിലെ കാനിയന്‍ ലേക്കില്‍ മുങ്ങി മരിച്ച ജോയല്‍ ജിജോ പുത്തന്‍പുരയുടെ (22) സംസ്‌കാരം ജൂണ്‍ 9 ബുധനാഴ്ച്ച നടത്തും. വെയ്ക്ക് സര്‍വീസ് ജൂണ്‍ 8 ചൊവ്വാഴ്ച ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഫൊറോനാ ചര്‍ച്ചില്‍ (6400 വെസ്റ്റ് ഫര്‍ഖാ സ്ട്രീറ്റ്, മിസൂറി സിറ്റി, ടെക്‌സസ് 77489.) നടക്കും. വൈകുന്നേരം 3.30 മുതല്‍ കുടുംബാംഗങ്ങള്‍ക്കു മാത്രമുള്ള വ്യൂവിങ്ങ് ആണ്. നാലു മണി മുതല്‍ 5.15 വരെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും.

5.15 മുതല്‍ 9.30 മണി വരെ സ്തുതി ഗീതങ്ങളുടെ ആലാപനം, പുഷ്പ സമര്‍പ്പണം, പ്രാര്‍ത്ഥനാപ്രസംഗം, കാന്‍ഡില്‍ ലൈറ്റ് സെറിമണി തുടങ്ങിയവ നടക്കും. 9.35ന് ഫെയര്‍വെല്‍.

സംസ്‌കാര ശുശ്രൂഷ ജൂണ്‍ 9-ാം തീയതി ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഫൊറോന പള്ളിയില്‍ രാവിലെ ആരംഭിക്കും. 8.00 മുതല്‍ 8.30 വരെ ഫാമിലി വ്യൂവിങ്ങ്. 8.30 മുതല്‍ 9.00 മണി വരെ പബ്ലിക്ക് വ്യൂവിങ്ങ്. 9.00 മണിക്ക് വിശുദ്ധ കുര്‍ബാന ആരംഭിക്കും.

തുടര്‍ന്ന് ഗാനാലാപനം, പ്രാര്‍ത്ഥന, ഫെയര്‍വെല്‍ തുടങ്ങിയവയ്ക്കു ശേഷം മൃതദേഹം 11.50ന് ശ്മശാനത്തിലെത്തിക്കും. 12.30ന് സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാകും. 1.30ന് പള്ളിയില്‍ പ്രത്യേക ചടങ്ങ് ഉണ്ട്.

വെയ്ക്ക് സര്‍വീസിന്റെയും സംസ്‌കാര ശുശ്രൂഷകളുടെയും തത്സമയ സംപ്രേക്ഷണം ശാലോം അമേരിക്ക ടെലിവിഷന്‍ ചാനലില്‍ ഉണ്ടായിരിക്കും.

Wake Service: https://youtu.be/DFrw2hSivOU

Funeral Service: https://youtu.be/1QxD4R0wWzA