ഇതിഹാസ നടൻ ദിലീപ് കുമാർ ആശുപത്രിയിൽ. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടർന്നാണ് 98കാരനായ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ ഹിന്ന്ദുജ ആശുപത്രിയിലാണ് താരം ഉള്ളത്. ദിലീപ് കുമാർ നിരീക്ഷണത്തിൽ തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

മുഹമ്മദ് യൂസുഫ് ഖാൻ എന്നാണ് ദിലീപ് കുമാറിൻ്റെ ശരിയായ പേര്. ഹോളിവുഡിൻ്റെ ഇതിഹാസ താരങ്ങളിൽ ഒരാളായാണ് ദിലീപ് കുമാറിനെ കണക്കാക്കുന്നത്. 1944ൽ ജ്വർ ഭട്ട എന്ന ചിത്രത്തിലൂടെ സിനിമാഭിനയം തുടങ്ങിയ അദ്ദേഹം ദേവദാസ്, കോഹിനൂർ, മുകൾ ഇ ആസം, രാം ഔർ ശ്യാം തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. 1998ൽ പുറത്തിറങ്ങിയ ക്വില എന്ന ചിത്രത്തിലാണ് ദിലീപ് കുമാർ അവസാനം അഭിനയിച്ചത്.