കൊച്ചി: തുടര്‍ച്ചയായി ആറാം തവണയും കാര്‍ബണ്‍ ഡിസ്‌ക്ലോഷര്‍ പ്രോജക്റ്റ് (സിഡിപി) പട്ടികയില്‍  ഇടംപിടിച്ച്  ഇന്‍ഡസ്ഇന്‍ഡ്ബാങ്ക്, ഇതോടെ അഭിമാനകരമായ ഈ പട്ടികയില്‍ ഇടം നേടുന്ന ഒരേയൊരു ഇന്ത്യന്‍ ബാങ്കായി മാറി. പാരിസ്ഥിതിക സുതാര്യതയുംപ്രകടനവും പ്രോത്സാഹിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള കമ്പനികളുടെ സംഭാവനയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തുന്നആഗോള പാരിസ്ഥിതിക പ്രോജക്റ്റ് സിഡിപി പട്ടിക. ഈ നാഴികക്കല്ലിന്റെയും ലോക പരിസ്ഥിതി ദിനത്തിന്റെയും ഭാഗമായി ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറുംസിഇഒയുമായ സുമന്ത് കാത്പാലിയ ബാങ്ക് ഏറ്റെടുത്ത പരിസ്ഥിതി, സാമൂഹിക, ഭരണ സംരംഭങ്ങള്‍ പ്രഖ്യാപിച്ചു:

നാലു വര്‍ഷം കൊണ്ട് കാര്‍ബണ്‍ പുറം തള്ളല്‍ 50 ശതമാനം കുറയ്ക്കാനുള്ള ബാങ്കിന്റെ പ്രതിബദ്ധത. കാലാവസ്ഥഫൈനാന്‍സിനായുള്ള മൂലധന വിഹിത വായ്പ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 3.5 ശതമാനമായി ഉയര്‍ത്തുന്നു, ഇത് നിലവില്‍ 2.7 ശതമാനമാണ്. ബാങ്കിന്റെ എല്ലാ മുന്‍നിര ബ്രാഞ്ചുകളും/ലോബികളും ഹരിതാഭവും പ്ലാസ്റ്റിക് രഹിതവുമാക്കി ലീഡ് സര്‍ട്ടിഫിക്കറ്റ്നേടും.  മലിനീകരണ സൂചിക കൂടുതലുള്ള നഗരങ്ങളില്‍ 50,000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന ഒരു ട്രീ പ്ലാന്റേഷന്‍ ഡ്രൈവിനെപിന്തുണയ്ക്കുന്നു. ജലസംരക്ഷണം, മാലിന്യങ്ങള്‍ കുറയ്ക്കല്‍, മാലിന്യങ്ങളുടെ റീ-സൈക്ലിംഗ് എന്നിവയുമായി ബന്ധപ്പെട്ടആനുകൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ജീവനക്കാര്‍ക്കിടയില്‍ ബോധവല്‍ക്കരണം ആരംഭിച്ചു. 675 കിലോവാട്ട് സോളാര്‍ സംവിധാനംസ്ഥാപിച്ചത് 8278 ടണ്‍ കാര്‍ബണ്‍ പുറം തള്ളല്‍ കുറച്ചു.

ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ശുദ്ധ ഊര്‍ജ്ജ ഉല്‍പ്പാദനത്തില്‍ തന്ത്രപ്രധാന നിക്ഷപം നടത്തിയും കാലാവസ്ഥ വ്യതിയാനആഘാതങ്ങള്‍ കുറയ്ക്കുന്നതില്‍ നേതൃത്വപരമായ സ്ഥാനം സ്വീകരിക്കാന്‍ ബാങ്ക് തീരുമാനിച്ചിട്ടുണ്ടെന്നും ഈ സമീപനം ബാങ്കിന് കൂടുതല്‍രാജ്യാന്തര അംഗീകാരം നേടിതരുന്നുണ്ടെന്നും ഇതിന്റെ ഭാഗമാണ് സിഡിപി പട്ടികയില്‍ ലഭിച്ച ഇടമെന്നും ഇതില്‍ ഉള്‍പ്പെടുന്ന ഏകഇന്ത്യന്‍ ബാങ്കും ഡൗ ജോണ്‍സ് സസ്‌റ്റൈനബിലിറ്റി സൂചിക ഇയര്‍ ബുക്ക് 2021ല്‍ ഇടം നേടിയിട്ടുള്ള 21 ഇന്ത്യന്‍ കമ്പനികളില്‍ഒന്നാണെന്നും ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, കോര്‍പറേറ്റ്, ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ്, സിഎസ്ആര്‍, സസ്‌റ്റൈനബിള്‍ ബാങ്കിങ് മേധാവി രൂപസതീഷ് പറഞ്ഞു.