ലണ്ടന്‍: ഇംഗ്ലീഷ്​ പ്രീമിയര്‍ ലീഗ്​ സീസണിലെ മികച്ച താരമായി മാഞ്ചസ്​റ്റര്‍ സിറ്റിയുടെ പോര്‍ചുഗല്‍ ഡിഫന്‍ഡര്‍ റൂബന്‍ ഡയസ്​ തെരഞ്ഞെടുക്കപ്പെട്ടു. 20 ക്ലബുകളുടെയും ക്യാപ്​റ്റന്മാരും ഫുട്​ബാള്‍ വിദഗ്​ധരുടെ പാനലും ചേര്‍ന്നാണ്​ ജേതാവിനെ കണ്ടെത്തിയത്​. കെവിന്‍ ഡിബ്രൂയ്​ന, ബ്രൂണോ ഫെര്‍ണാണ്ടസ്​, ജാക്ക്​ ഗ്രീലിഷ്​, ഹാരി കെയ്​ന്‍, മാസണ്‍ മൗണ്ട്​, മുഹമ്മദ്​ സലാഹ്​, തോമസ്​ സൗസക്​ എന്നിവരെ മറികടന്നാണ്​ സീസണി​ന്‍റെ തുടക്കത്തില്‍ ബെന്‍ഫിക്കയില്‍നിന്ന്​ സിറ്റി​യിലെത്തിയ 24കാരന്‍ മികച്ച താരമായത്​.

നെമാന്‍യ വിദിച്​, വിന്‍സെന്‍റ്​ കൊമ്ബനി, വിര്‍ജില്‍ വാന്‍ഡൈക്​ എന്നിവര്‍ക്കുശേഷം പുരസ്​കാരം നേടുന്ന നാലാമത്തെ പ്രതിരോധക്കാരനാണ്​ ഡയസ്​. നേരത്തേ ഫുട്​ബാള്‍ റൈറ്റേഴ്​സ്​ അസോസിയേഷ​ന്‍റെ പുരസ്​കാരവും ഡയസിനെ തേടിയെത്തിയിരുന്നു. ഫുട്​ബാള്‍ പ്ലെയേഴ്​സ്​ അസോസിയേഷ​ന്‍റെ പുരസ്​കാരപ്പട്ടികയിലും സാധ്യത കല്‍പിക്കപ്പെടുന്ന താരമാണ്​ ഡയസ്​.

മാഞ്ചസ്​​റ്റര്‍ ആസ്ഥാനമായുള്ള പ്രൊഫഷനല്‍ ഫുട്​ബാളേഴ്​സ്​ അസോസിയേഷന്‍ പ്രീമിയര്‍ ലീഗ്​ ടീം ഓഫ്​ ദി ഇയര്‍

ഗോള്‍കീപ്പര്‍: എഡേഴ്​സണ്‍ (മാഞ്ചസ്റ്റര്‍ സിറ്റി)

പ്രതിരോധം: കാന്‍സെലോ, സ്​റ്റോണ്‍സ്​, റൂബന്‍ ഡയസ്​ (മാഞ്ചസ്റ്റര്‍ സിറ്റി), ലൂക്​ ഷാ (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്​)

മധ്യനിര: ഇല്‍കായ്​ ഗുന്‍ഡോഗന്‍, കെവിന്‍ ഡീബ്രുയ്​നെ (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്​), ബ്രൂണോ ഫെര്‍ണാണ്ടസ്​ ( മാഞ്ചസ്റ്റര്‍ യുനൈറ്റഡ്)

മുന്നേറ്റനിര: മുഹമ്മദ്​ സലാഹ്​ (ലിവര്‍പൂള്‍), ഹാരികെയ്​ന്‍ (ടോട്ടന്‍ഹാം), സണ്‍ ഹ്യൂയാങ്​ മിന്‍(ടോട്ടന്‍ഹാം).