കൊടകര കുഴല്‍പ്പണ കേസില്‍ സിപിഐഎം പ്രവര്‍ത്തകനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശി റിജിലിനെയാണ് തൃശൂര്‍ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. കവര്‍ച്ചാപണം റിജില്‍ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കേസിലെ പ്രതി ദീപകില്‍ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ റെജില്‍ കൈപ്പറ്റിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.