നടി അനശ്വര പൊന്നമ്പത്ത് വിവാഹിതയാകുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ നാലിനാണ് അനശ്വരയുടെ വിവാഹം. മറൈന്‍ എന്‍ജിനീയറായ ദിന്‍ഷിത്ത് ദിനേശാണ് അനശ്വരയുടെ പ്രതിശ്രുത വരന്‍. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്.’ഓര്‍മ്മയില്‍ ഒരു ശിശിരം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയ താരമാണ് അനശ്വര പൊന്നമ്പത്ത്. താരം പങ്കുവച്ച സേവ് ദി ഡേറ്റ് ചിത്രങ്ങളും വൈറലായിരിക്കുകയാണ്.