കൊല്ലം: ജില്ലയില്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി . ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെയാണ് നിരോധനം . 52 ദിവസം നടപ്പിലാക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.കൂടാതെ മത്സ്യസമ്ബത്ത് സംരക്ഷിക്കുന്നതിനും സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും നടപ്പിലാക്കുന്ന ട്രോളിങ് നിരോധനത്തോട് മുന്‍വര്‍ഷങ്ങളില്‍ എന്നപോലെ മത്സ്യത്തൊഴിലാളികള്‍ സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.