കോവിഡ് മഹാമാരി ലോകത്താകെ വിനാശം വരുത്തിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് കോവിഡ് പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തിയിരിക്കുന്നത്. കോവിഡ് മഹാമാരിയില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം നല്‍കുമെന്ന് താരം അറിയിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം സൃഷ്‌ടിച്ച നഷ്ടങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും തന്റെ സഹായം പരിഹാരമാവില്ലെന്ന് അറിയാമെങ്കിലും അത് നല്ലൊരു നാളെയെ കുറിച്ചുള്ള പ്രതീക്ഷയാണെന്നും നടന്‍ വ്യക്തമാക്കി.

കന്നഡ സിനിമാ ലോകത്തുള്ള ഇരുപത്തൊന്നോളം വിഭാഗങ്ങളിലുള്ള മൂവായിരത്തിലധികം പേര്‍ക്കാണ് യഷ് തന്റെ സഹായം നല്‍കിയത്. കോവിഡ് എന്ന അദൃശ്യ ശത്രു നമ്മുടെ രാജ്യത്തെയും നമ്മുടെ ദൈന്യംദിന ജീവിതത്തെയും വളരെയധികം ബാധിച്ചുവെന്ന് അഭിപ്രായപ്പെട്ട നടന്‍ ഈ ഗുരുതര സാഹചര്യത്തെയും മറികടക്കാന്‍ നമുക്കാകട്ടെ എന്ന പ്രതീക്ഷയും പങ്കുവച്ചു. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് താരം സഹായം നല്‍കുന്ന വിവരം പങ്കുവച്ചത്.