കൊ​ച്ചി: കേ​ര​ള​ത്തി​ലേ​ക്കു​ള്ള ആ​ദ്യ ഓ​ക്സി​ജ​ൻ എ​ക്സ്പ്ര​സ് ട്രെ​യി​ൻ കൊ​ച്ചി​യി​ലെ​ത്തി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് ട്രെ​യി​ൻ വ​ല്ലാ​ർ​പാ​ട​ത്ത് എ​ത്തി​യ​ത്. 118 മെ​ട്രി​ക് ട​ണ്‍ ഓ​ക്സി​ജ​നാ​ണ് ട്രെ​യി​നി​ലു​ള്ള​ത്. വി​ദേ​ശ​ത്ത് നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത പ്ര​ത്യേ​ക ക​ണ്ടെ​യ്ന​ർ ടാ​ങ്ക​റു​ക​ളി​ലാ​ണ് ഓ​ക്സി​ജ​ൻ നി​റ​ച്ച് കൊ​ണ്ടു വ​ന്ന​ത്. ഫ​യ​ർ ഫോ​ഴ്സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ നി​റ​ച്ച് വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക് അ​യ​ക്കും.

വാഗണിൽ ഉറപ്പിക്കുന്ന ഇത്തരം ടാങ്കറുകൾ കടന്ന് പോകാൻ കേരളത്തിലെ ചില റെയ്ൽവേ മേൽപ്പാലങ്ങളുടെ അടിയിലെ ഉയരക്കുറവ് തടസമായില്ല. കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിരവധി സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ നിന്ന് ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് കേരളത്തിലേക്കുള്ള ഓക്സിജൻ കൂട്ടണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.