ഹമാസ് റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് ഡൽഹിയിലെത്തും. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് ഉച്ചകഴിഞ്ഞുള്ള എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിക്കും. നെടുമ്പാശേരി വിമാനത്താവളത്തിൽ സൗമ്യയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംസ്‌കാരം ഞായറാഴ്ച നടത്തും.