സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ യു.പി.എസ്.സി നീട്ടിവച്ചു. കൊവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിലാണ് പരീക്ഷ നീട്ടിവച്ചത്. ഒക്ടോബർ പത്തിന് പരീക്ഷ നടത്തുമെന്ന് യു.പി.എസ്.സിയുടെ വിജ്ഞാപനത്തിൽ പറയുന്നു.

കഴിഞ്ഞ വർഷവും ഒക്ടോബറിലാണ് പരീക്ഷ നടന്നത്. നേരത്തെ ജൂൺ 27നായിരുന്നു പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്.

രാജ്യത്ത് പ്രതിദിനം മൂന്നരലക്ഷത്തിലധികം പേർക്കാണ് രോഗബാധ ഉണ്ടാവുന്നത്. വരും ദിവസങ്ങളിലും വ്യാപനം തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിലാണ് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നീട്ടിവച്ചത്.