ആലപ്പുഴ: ജില്ലയില്‍ ഇതുവരെ 4.23 ലക്ഷം പേര്‍ക്ക് കോവിഡ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 4,23,830 പേരില്‍ 1,34,347 പേര്‍ രണ്ടാമത്തെ ഡോസുമെടുത്തു. ഇന്നലത്തെ കണക്ക് പ്രകാരം ജില്ലയില്‍ 23,480 ഡോസ് വാക്‌സിന്‍ സ്‌റ്റോക്കുണ്ട്. 3070 ഡോസ് കോവിഷീല്‍ഡും 20,410 ഡോസ് കോവാക്‌സിനുമാണുള്ളത്.

വാക്‌സിനേഷന്‍ ജില്ലയില്‍ തുടരുകയാണ്. ഓണ്‍ലൈനായി രജിസ്്റ്റര്‍ ചെയ്ത് ഷെഡ്യൂള്‍ ലഭിച്ചവര്‍ക്കാണ് കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ലഭിക്കുക. രണ്ടാം ഡോസുകാര്‍ക്ക് സ്‌പോട് രജിസ്‌ട്രേഷന്‍ സൗകര്യമുണ്ട്. അതത് പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരെ മുന്‍കൂറായി അറിയിച്ചശേഷം നിശ്ചിത സമയം അനുവദിച്ചതായ അറിയിപ്പ് ലഭിക്കുമ്ബോള്‍ നിശ്ചിതസമയത്ത് കേന്ദ്രത്തിലെത്തി രണ്ടാം ഡോസ് വാക്‌സിനെടുക്കാം.