രാജ്യത്തെ 95 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതിനകം കൊവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. ഇതില്‍ 65 ലക്ഷം പേര്‍ക്കാണ് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. ജനുവരി 16നാണ് രാജ്യത്തെ കൊവിഡ് വാക്‌സിന്‍ പദ്ധതി ആരംഭിച്ചത്.

വാക്‌സിന്‍ പദ്ധതി വിജയിപ്പിക്കുന്നതിനും അവലോകനം നടത്തുന്നതിനുമായി കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ഉത്തരാഖണ്ഡ്, പഞ്ചാബ്, ബീഹാര്‍, ജര്‍ഖണ്ഡ്, ഒഡീഷ, കശ്മീര്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ പങ്കെടുത്തു.