സംസ്ഥാനം നേരിട്ടുവാങ്ങിയ 1.37 ലക്ഷം ഡോസ് കൊവാക്‌സിൻ കൊച്ചിയിൽ എത്തിച്ചു. ആലുവയിലെ മേഖലാ കേന്ദ്രത്തിലേക്കാണ് വാക്‌സിൻ മാറ്റിയത്. ആരോഗ്യവകുപ്പിന് കൈമാറിയ ശേഷമാവും ഡോസുകൾ ജില്ലകളിലേക്ക് എത്തിക്കുക.

ഭാരത് ബയോടെക് നേരിട്ട് വാക്‌സീൻ വിതരണം ചെയ്യുന്ന സംസ്ഥാനങ്ങളുടെ പുതിയ പട്ടികയിലും കേരളമില്ല. ആന്ധ്രപ്രദേശ്, ആസാം, ബിഹാർ, ഛത്തിസ്ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്‌നാട്, ത്രിപുര, തെലങ്കാന, ഉത്തർ പ്രദേശ്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് ഭാരത് ബയോടെക് നേരിട്ട് വാക്‌സീൻ വിതരണം ചെയ്യുന്നത്. കർണാടവും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങൾ നേരിട്ട് സ്വീകരിച്ചിരുന്നു