ന്യൂയോർക്ക് ∙ ഇ​ന്‍റ​ർനാ​ഷ​ന​ൽ പ്രെ​യ​ർ ലൈൻ 7-ാമത് വാർഷിക സമ്മേളനം മേയ് 11നു നടന്നു. സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ ബി​ഷ​പ്പും സു​വി​ശേ​ഷ പ്ര​സം​ഗീ​ക​നു​മാ​യ ഡോ. ​സി.​വി. മാ​ത്യു മുഖ്യാപ്രഭാഷണം നടത്തി.

കാലംചെയ്ത ജോസ്ഫ് മാർത്തോമാ മെത്രപൊലീത്ത പ്രാർഥിച്ച് അനുഗ്രഹിച്ച് 2014 മേയ് 13 ന്ആരംഭിച്ച കൂട്ടായ്മയിൽ 24 പേരാണ് ആദ്യം പങ്കെടുത്തത്. ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 500 ൽ അധികം അംഗങ്ങൾ പ്രെ​യ​ർ ലൈനിൽ പങ്കെടുക്കുന്നതായി കോഓർഡിനേറ്റര്‍ സി.​വി. സാ​മു​വേ​ൽ വ്യക്തമാക്കി. തുടർന്നു അദ്ദേഹം യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. ഹൂസ്റ്റണിൽ നിന്നുള്ള കോഓർഡിനേറ്റർ ടി. എ. മാത്യു, ടെന്നിസിയിൽ നിന്നുള്ള അലക്സ് തോമസും അനുഭവം പങ്കുവച്ചു. നിയോഗിക്കപ്പെട്ട പാഠഭാഗം എലിസബത്ത് തോമസ്, അന്നമ്മ സാബു എന്നിവർ വായിച്ചു. ടി. എ. മാത്യുവിന്റെ മധ്യസ്ഥ പ്രാർഥനയോടെ യോഗം അവസാനിച്ചു.