ഡാലസ് ∙ മിഷന്‍സ് ഇന്ത്യ ഇന്റര്‍നാഷനല്‍ ഫെല്ലോഷിപ്പ് ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ പതിനേഴാമത്‌ വാര്‍ഷിക കണ്‍വന്‍ഷന്‍ മേയ് 15,16 തീയതികളിൽ സൂമിലൂടെ സംഘടിപ്പിക്കുന്നു. മേയ് 15 ശനിയാഴ്ച രാവിലെ 9.30(CST),16 ഞായറാഴ്ച്ച വൈകീട്ട് 7 (CST)നുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു

മിഷൻ ഇന്ത്യാ ഗായകസംഘത്തിന്റെ ഗാനങ്ങളും ഉണ്ടായിരിക്കും. മിഷന്‍ ഇന്ത്യ സ്ഥാപകനും ജനറല്‍ സെക്രട്ടറിയും സുവിശേഷ പ്രാസംഗികനും വേദപണ്ഡിതനുമായ ജോര്‍ജ് ചെറിയാനാണു കണ്‍വന്‍ഷനില്‍ ദൈവവചനം പ്രഘോഷിക്കുന്നത്. .

കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി കമ്മിറ്റി സജീവമായി പ്രവര്‍ത്തിക്കുന്നു. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിന് എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്. പി. വി. ജോണ്‍ : 214 642 9108.