തിരുവന്തപുരം | കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 6270 പേര്‍ക്കെതിരെ കേസെടുത്തു. ് 1486 പേര്‍ അറസ്റ്റിവലായി . 568 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 22325 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 31 കേസുകളും എടുത്തിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് നിര്‍ദ്ദേശം.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 1554, 106, 24
തിരുവനന്തപുരം റൂറല്‍ – 78, 47, 12
കൊല്ലം സിറ്റി – 2916, 375, 3
കൊല്ലം റൂറല്‍ – 430, 61, 0
പത്തനംതിട്ട – 81, 79, 4
ആലപ്പുഴ- 24, 10, 0
കോട്ടയം – 207, 208, 123
ഇടുക്കി – 152, 41, 6
എറണാകുളം സിറ്റി – 138, 87, 2
എറണാകുളം റൂറല്‍ – 285, 79, 309
തൃശൂര്‍ സിറ്റി – 158, 144, 39
തൃശൂര്‍ റൂറല്‍ – 15, 19, 1
പാലക്കാട് – 15, 20, 10
മലപ്പുറം – 59, 57, 7
കോഴിക്കോട് സിറ്റി – 12, 12, 10
കോഴിക്കോട് റൂറല്‍ – 67, 82, 3
വയനാട് – 20, 0, 6
കണ്ണൂര്‍ സിറ്റി – 40, 40, 0
കണ്ണൂര്‍ റൂറല്‍ – 11, 11, 1
കാസര്‍ഗോഡ് – 8, 8, 8