ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ സമ്പൂര്‍ണ വിജയമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവുണ്ടാകുന്നതായും കെജ്രിവാള്‍ പറഞ്ഞു. ജനങ്ങളുടെ സഹകരണമുണ്ടായതിനാല്‍ ലോക്ക്ഡൗണ്‍ വിജയകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസങ്ങളിലായി ഓക്‌സിജന്‍ ബെഡുകളുടെ എണ്ണം കൂട്ടാന്‍ സാധിച്ചു. ഇനി ഡല്‍ഹിയില്‍ ഓക്‌സിജന്‍ ബെഡുകള്‍ക്കോ ഐസിയു ക്ഷാമമോ ഉണ്ടാകില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.

നിലവില്‍ രണ്ട് കമ്പനികള്‍ മാത്രമാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. എന്നാലത് യുദ്ധകാലാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കേണ്ടതുണ്ടെന്നും എല്ലാവരേയും വാക്‌സിനേറ്റ് ചെയ്യാന്‍ പദ്ധതിയുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.