ടെക്സസ്∙ ഹൂസ്റ്റൺ ഓയിൽ റിഫൈനറി, ഹവായി ഈസ്റ്റ് കോസ്റ്റിലേക്കു വിതരണം നടത്തിയിരുന്ന 5500 മൈൽ ദൈർഘ്യമുള്ള പൈപ്പ് ലൈന്റെ കംപ്യൂട്ടർ സിസ്റ്റത്തിനെതിരെ സൈബർ ആക്രമണം ഉണ്ടായതിനെ തുടർന്നു ടെക്സസ്, ന്യൂജഴ്സി തുടങ്ങിയ ഈസ്റ്റ് കോസ്റ്റ് സംസ്ഥാനങ്ങളിലെ ഗ്യാസ് വില കുതിച്ചുയരുന്നു. കഴിഞ്ഞവാരം 2.50 ഗ്യാലോൺ വിലയുണ്ടായിരുന്ന ഗ്യാസിന് ഞായറാഴ്ച 3 ഡോളറായി വർധിച്ചു. തകരാറുകൾ ശരിയാക്കി ഈ വാരാന്ത്യം വിതരണം പൂർണ്ണമായും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ടെങ്കിലും ഗ്യാസ് വില വരും ആഴ്ചകളിൽ വർധിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. ഗ്യാസൊലിൻ, ഡീസൽ, ജെറ്റ്ഫ്യൂവൽ എന്നിവയ്ക്കാണു വില വർധനവുണ്ടായിരിക്കുന്നത്.

റഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാർക്ക്സൈഡാണ് സൈബർ ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് കമ്പനി മുൻ സീനിയൽ സൈബർ അധികൃതർ അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറുകളായി ഗ്യാസ് വിതരണം പുനഃസ്ഥാപിക്കുന്നതിനും, പൈപ്പ് ലൈനിന്റെ സുരക്ഷ വർധിപ്പിക്കുന്നിനുമുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് കൊളോണിയൽ പൈപ്പുലൈൻ കമ്പനി വക്താവ് വ്യക്തമാക്കി.

ഡിപ്പാർട്ട്മെന്റ് ഓഫ് എനർജി, എഫ്സിഐ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി എന്നീ ഫെഡറൽ സ്ഥാപനങ്ങൾ കമ്പനിയുമായി സഹകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈറ്റ് ഹൗസും പ്രത്യേക സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗ്യാസിന്റെ നില ഗ്യാലന് നാലു ഡോളർ‌ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണു പ്രാഥമിക റിപ്പോർട്ടുകൾ നൽകുന്ന സുചന.