മുംബൈ: രാജ്യം കോവിഡ്​ രണ്ടാം തരംഗത്തോട്​ ​പൊരുതു​േമ്ബാള്‍ വീണ്ടും സഹായവുമായി ബോളിവുഡ്​ നടന്‍ സോനു സൂദ്​ രംഗത്ത്​. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഫ്രാന്‍സില്‍ നിന്നും ഓക്‌സിജന്‍ പ്ലാന്‍റുകള്‍ ഇന്ത്യയിലെത്തിക്കുമെന്നാണ്​ താരം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്​. ഡല്‍ഹി, മഹാരാഷ്​ട്ര തുടങ്ങി രാജ്യത്ത്​ ഏറ്റവും കൂടുതല്‍ കോവിഡ്​ ബാധിതരുള്ള സംസ്ഥാനങ്ങളില്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാനാണ്​ സോനു സൂദി​െന്‍റ പദ്ധതി​.

”ഓക്സിജന്‍ സിലിന്‍ററുകളുടെ അഭാവം മൂലം നിരവധി ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് നാം കണ്ടു. അതിന് പരിഹാരമാകാന്‍ ഇതിന് സാധിച്ചേക്കും. ഈ ഓക്സിജന്‍ പ്ലാന്‍റുകളില്‍ നിന്നും ഓക്സിജന്‍ ആശുപത്രികളിലേക്ക് വിതരണം ചെയ്യുക മാത്രമല്ല, ഓക്സിജന്‍ സിലിണ്ടറുകള്‍ നിറക്കാനും സാധിക്കും.” -സോനു സൂദ്​ പറഞ്ഞു. ഔദ്യാഗിക അറിയിപ്പ് അനുസരിച്ച്‌ ആദ്യത്തെ ഓക്സിജന്‍ പ്ലാന്‍റ് ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും അത് 10 ദിവസത്തിനുള്ളില്‍ എത്തുമെന്നുമാണ്​ സൂചന. ”നാം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സമയത്തിന്‍റേതാണ്. അതുകൊണ്ടുതന്നെ എല്ലാം കൃത്യ സമയത്ത് എത്തിച്ചേരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇനിയും ജീവനുകള്‍ പൊലിയാതിരിക്കാന്‍ പരിശ്രമിക്കാം.” സോനു സൂദ് കൂട്ടിച്ചേര്‍ത്തു.

കോവിഡ്​ വ്യാപനം ആരംഭിച്ച കാലം മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സോനു സൂദ്​. കഴിഞ്ഞ ​വര്‍ഷം ലോക്​ഡൗണ്‍ കാലത്ത്​ അതിഥിതൊഴിലാളികള്‍ക്ക്​ സംരക്ഷണമൊരുക്കിയും മറ്റും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു താരം. കോവിഡി​െന്‍റ രണ്ടാം തരംഗത്തിലും ‘റിയല്‍ ലൈഫ്​ സൂപ്പര്‍ ഹീറോ’ സോനു സൂദ്​ ത​െന്‍റ സഹായ ഹസ്​തം നീട്ടി മുന്നില്‍ തന്നെയുണ്ട്​.