സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നാലാം ദിനത്തിലേക്ക് കടക്കുമ്ബോള്‍ ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ പോസിറ്റിവിറ്റി റേറ്റ് വര്‍ധിക്കുന്നതില്‍ ആശങ്ക തുടരുകയാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രങ്ങളും, പരിശോധനകളും ശക്തമാക്കാന്‍ ഒരുങ്ങുന്നത്.

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് വര്‍ധിക്കുന്നതില്‍ ആശങ്ക. 72 പഞ്ചായത്തുകളില്‍ 50 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. എറണാകുളം, തിരുവനന്തപുരം, കണ്ണൂര്‍, ജില്ലകളില്‍ രോഗികളുടെ എണ്ണം കൂടുന്നു. ഈ ജില്ലകളില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. പോലീസിന്റെ കര്‍ശന നിരീക്ഷണം എല്ലായിടത്തും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാമെങ്കിലും അത് ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും. 27,487 പേര്‍ക്കാണ് ഇന്നലെ സമസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂര്‍ 1838, കോട്ടയം 1713, കാസര്‍ഗോഡ് 919, പത്തനംതിട്ട 450, ഇടുക്കി 422, വയനാട് 328 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.