ഡെന്നിസ് ജോസഫിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കെ കെ ശൈലജ. ഒട്ടനവധി ജനപ്രിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ തിരക്കഥാകൃത്തിനെയും സംവിധായകനെയുമാണ് ഡെന്നിസ് ജോസഫിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമായതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇന്നലെ കോട്ടയം ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് അദ്ദേഹത്തിന്‍റെ അന്ത്യം. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മലയാള ചലച്ചിത്രപ്രേമികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി അറിയിച്ചു.

ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെതായുണ്ട്. ശ്യാമ, ന്യൂ ഡല്‍ഹി, കോട്ടയം കുഞ്ഞച്ചന്‍, ആകാശദൂത്, മനു അങ്കിള്‍, അഥര്‍വ്വം, ഇന്ദ്രജാലം തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു.