ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ വിതരണം 17 കോടി ഡോസ് കടന്നു. 114 ദിവസമെടുത്താണ് ഇന്ത്യ ഈ നേട്ടമുണ്ടാക്കിയത്. ഇത്രയുംപേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ചൈന 119-ഉം അമേരിക്ക 115-ഉം ദിവസമാണെടുത്തത്. 17,01,76,603 ഡോസ് വാക്സിനാണ് ഇന്ത്യ നല്‍കിയത്.

ജനുവരി 16-നാണ് ഇന്ത്യയില്‍ പ്രതിരോധകുത്തിവെപ്പ് തുടങ്ങിയത്. ഇപ്പോള്‍ ഇത് മൂന്നാംഘട്ടത്തിലാണ്. 18-44 പ്രായത്തിലുള്ള 2,46,269 പേര്‍ക്ക് തിങ്കളാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ആദ്യ ഡോസ് വാക്സിന്‍ നല്‍കി. കേരളത്തില്‍ 209 പേരാണ് വാക്സിനെടുത്തത്. ഈ പ്രായക്കാരുള്‍പ്പെടെ 20,31,854 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് വാക്സിന്‍ നല്‍കിയത്.