ലോക്ക്ഡൗൺ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന പൊ​ലീ​സ് സേ​നാം​ഗ​ങ്ങ​ളി​ലും കൊ​വി​ഡ് പ​ട​രു​ന്നു. നി​ല​വി​ല്‍ 1,259 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് രോ​ഗ​ബാ​ധി​ത​ര്‍. ഇ​തി​ല്‍ പ​ര​മാ​വ​ധി​പേ​രും വീ​ടു​ക​ളി​ല്‍ ത​ന്നെ​യാ​ണ് ക​ഴി​യു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച അ​വ​ധി ദി​ന​ത്തി​ല്‍ 16,878 പോ​ലീ​സു​കാ​രെ​യും ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യു​മാ​യി 25,000 പേ​രെ​യും നി​ര​ത്തി​ല്‍ നി​യോ​ഗി​ച്ചു. ലോക്ക്ഡൗൺ നി​യ​ന്ത്ര​ണം ന​ട​പ്പി​ലാ​ക്കാ​ന്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന പൊ​ലീ​സു​കാ​രി​ല്‍ പ​ല​രും രോ​ഗ​ബാ​ധി​ത​രാ​കു​ന്നു​ണ്ട്. അ​വ​ര്‍​ക്ക് വൈ​ദ്യ സ​ഹാ​യം എ​ത്തി​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

കൊവി​ഡ് ഒ​ന്നാം ത​രം​ഗ​ത്തി​ല്‍ രോ​ഗം പ​ട​രാ​തെ നോ​ക്കു​ക​യും രോ​ഗി​ക​ള്‍​ക്ക് മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നും സാ​ധി​ച്ച​ത് കൊ​ണ്ടാ​ണ് രോ​ഗ​ബാ​ധ 11 ശ​ത​മാ​നം പേ​രി​ല്‍ ഒ​തു​ക്കാ​നും മ​ര​ണ​നി​ര​ക്ക് കു​റ​ഞ്ഞ തോ​തി​ല്‍ നി​ല​നി​ര്‍​ത്താ​നു​മാ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.