മന്ത്രിസഭ രൂപീകരണത്തിന് മുന്നോടിയായി കേരള കോൺഗ്രസ് എമ്മുമായിയുള്ള ഉഭയകക്ഷി ചർച്ചകൾ പൂർത്തിയായില്ലെന്ന് ജോസ്. കെ. മാണി. അർഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടു. പോസിറ്റീവായ പ്രതികരണമാണ് ലഭിക്കുന്നത്. വീണ്ടും ചർച്ച തുടരുമെന്നും എന്നാൽ തിയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം പാർട്ടിയുടെ ശക്തികേന്ദ്രമായ കോട്ടയത്തിന് മന്ത്രിയെ വേണമെന്ന ആവശ്യവും ശക്തമാണ്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കർ ഇവയിൽ ഏതെങ്കിലും ഒന്നും എന്ന നിർദേശം വന്നാലും കേരള കോൺഗ്രസ് സ്വീകരിക്കും. അങ്ങനെയങ്കിൽ റോഷി മന്ത്രിയും എൻ. ജയരാജ് കാബിനറ്റ് റാങ്കോടു കൂടിയ അടുത്ത പദിവിയിലും എത്തും. റവന്യൂ, കൃഷി വകുപ്പുകളാണ് കേരള കോൺഗ്രസിന്റെ മനസ്സിലുള്ളത്. ഇവ കിട്ടിയില്ലെങ്കിൽ പൊതുമരാമത്തിനു വേണ്ടിയും ശ്രമിക്കും.