മോ​സ്കോ: റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ര്‍ പു​ടി​ന്‍റെ വി​മ​ര്‍​ശ​ക​ന്‍ അ​ല​ക്സി ന​വ​ല്‍​നി​യെ ചി​കി​ത്സി​ച്ച ഡോ​ക്ട​റെ കാ​ണാ​നി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. സെ​ര്‍​ബി​യ​ന്‍ ഡോ​ക്ട​ര്‍ അ​ല​ക്സാ​ണ്ട​ര്‍ മു​റ​ഖോ​വ്സ്കി​യെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. മോ​സ്കോ​യി​ല്‍​നി​ന്ന് 2,200 കി​ഴ​ക്ക് മാ​റി ഓം​സ്ക് മേ​ഖ​ല​യി​ല്‍ വ​ന​ത്തി​നു​ള്ളി​ല്‍ കാ​ണാ​താ​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. ഹെ​ലി​ക്പോ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ന​വ​ല്‍​നി​യെ ചി​കി​ത്സി​ച്ച സെ​ര്‍​ബി​യ​യി​ലെ ഓം​സ്കി​ലെ മു​തി​ര്‍​ന്ന ഡോ​ക്ട​റാ​ണ് മു​റ​ഖോ​വ്സ്കി. ഇ​വി​ടെ​നി​ന്നാ​ണ് ന​വ​ല്‍​നി​യെ കൂ​ടു​ത​ല്‍ ചി​കി​ത്സ​യ്ക്കാ​യി ജ​ര്‍​മ​നി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് മാ​ര​ക വി​ഷ​വ​സ്തു​വാ​യ നൊ​വി​ചോ​ക്ക് പ്ര​യോ​ഗി​ച്ച്‌ ന​വ​ല്‍​നി​യെ വ​ധി​ക്കാ​ന്‍ ശ്ര​മം ന​ട​ന്ന​ത്. പു​ടി​നാ​ണ് ത​നി​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് ന​വ​ല്‍​നി​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും വി​ശ്വ​സി​ക്കു​ന്ന​ത്.