കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം ദക്ഷിണാഫ്രിക്കയില്‍ നാല് പേര്‍ക്ക് സ്ഥിരീകരിച്ചു.ഇവര്‍ ഇന്ത്യ സന്ദര്‍ശിച്ച്‌ മടങ്ങിയെത്തിയവരാണെന്ന് ആരോഗ്യമന്ത്രി വേലി ക്വിസേ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തണമോയെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും.

അതേസമയം അയല്‍രാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശി​ല​ും കൊറോണ വൈറസിന്‍റെ ഇന്ത്യന്‍ വകഭേദം സ്​ഥിരീകരിച്ചു. ബി.1.167 വൈറസ്​ സ്​ഥിരീകരിച്ചതോടെ രാജ്യത്ത്​ വ്യാപനമുണ്ടാകാതിരിക്കാന്‍ ​ജാഗ്രത പാലിക്കാന്‍ ഇരു രാജ്യങ്ങളും നിര്‍ദേശം നല്‍കി.

ബംഗ്ലാദേശില്‍ ആറുപേര്‍ക്കാണ്​ രോഗം. അടുത്തിടെ ഇന്ത്യയിലെത്തി മടങ്ങിയവരാണ്​ ആ​റുപേരും. ആറുപേരില്‍ രണ്ടുപേര്‍ തലസ്​ഥാനമായ ധാക്കയിലാണ്​. രോഗം സ്​ഥിരീകരിച്ചവര്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.