കോവിഡില്‍ മറ്റൊരു പ്രമുഖന്‍റെ ജീവന്‍കൂടി നഷട്​മായി. രാജ്യസഭാ എംപിയും വിഖ്യാത ശില്‍പിയുമായ രഘുനാഥ്​ മൊഹ്​പത്രയാണ്​ കോവിഡ്​ ബാധിച്ച്‌​ ചികിത്സക്കിടെ മരണത്തിന്​ കീഴടങ്ങിയത്​. രഘുനാഥിന്‍റെ മരണമ ദു:ഖിപ്പിച്ചുവെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ്​ ചെയ്​തു.

78 കാരനായ രഘുനാഥ്​ മൊഹ്​പത്രക്ക്​ കഴിഞ്ഞ ആഴ്ചയാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ശേഷം ഒഡിഷയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാജ്യം പത്മ വിഭൂഷണ്‍ നല്‍കി ആദരിച്ച കലാകാരനാണ്​ രഘുനാഥ്​ മൊഹ്​പത്ര.

പാരമ്ബര്യ കലകളെ ജനകീയ വത്​കരിച്ചതില്‍ രഘുനാഥിന്‍റെ പങ്ക്​ സ്​മരിക്കപ്പെടുമെന്ന്​ പ്രധാനമ​ന്ത്രി ട്വീറ്റ്​ ചെയ്​തു.