സായ് പല്ലവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്യാം സിങ്ക റോയ് എന്ന ചിത്രത്തിലെ താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സായ് പല്ലവിയുടെ പിറന്നാള്‍ ദിനത്തിലാണ് സമ്മാനമായി അണിയറ പ്രവര്‍ത്തകര്‍ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്.

പോസ്റ്ററില്‍ തീ ജ്വലിക്കുന്ന ശൂലം കൈലേന്തിയാണ് താരമുള്ളത്. സായ് പല്ലവിയുടെ ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായ ഭാവാണ് ഈ ചിത്രത്തിലെ പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. ദുര്‍ഗ പൂജയില്‍ പങ്കെടുത്തു കൊണ്ടുള്ള ലുക്കാണ് പോസ്റ്റര്‍.

ചിത്രത്തില്‍ നാനിയാണ് പ്രധാന വേഷം ചെയ്യുന്നത്. നാനി ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച്‌ സായ് പല്ലവിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. കൃതി ഷെട്ടി, മഡോണ സെബാസ്റ്റിയന്‍ എന്നിവരും ചിത്രത്തിലുണ്ട്.