പാരിസ്​: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്​മര്‍ ജൂനിയര്‍ പി.എസ്​.ജിയില്‍ നിന്നും കൂടുവി​േട്ടക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക്​ വിരാമം. താരം പി.എസ്​.ജിയുമായുള്ള കരാര്‍ നീട്ടിയതായി ക്ലബ്​ ഔദ്യോഗികമായി അറിയിച്ചു. 2025 വരെയാണ്​ നെയ്​മര്‍ പി.എസ്​.ജിയുമായി കരാര്‍ ഒപ്പിട്ടത്​.

29കാരനായ നെയ്​മര്‍ക്ക്​ നിലവിലുള്ള കരാര്‍ പ്രകാരം പി.എസ്​.ജി കലാവധി അവസാനിക്കു​​േമ്ബാഴേക്കും 33 വയസ്സാകും. തുടര്‍ന്ന്​ മറ്റൊരു ക്ലബിലേക്ക്​ ചേക്കേറാനുള്ള ബാല്യമുണ്ടാകുമൊ എന്ന്​ കണ്ടറിയണം.

 

 

2017ലാണ്​ ബാഴ്​സ വിട്ട്​ റെക്കോര്‍ഡ്​ തുകക്ക്​ നെയ്​മര്‍ പി.എസ്​.ജിയിലെത്തിയത്​. നെയ്​മര്‍ എത്തിയ ശേഷം ഫ്രഞ്ച്​ ലീഗ്​ വണില്‍ മൂന്ന്​ തവണയും ജേതാക്കളായെങ്കിലും പി.എസ്​.ജി സ്വപ്​നം കണ്ട ചാമ്ബ്യന്‍സ്​ ലീഗ്​ കിരീടം പാരിസിലെത്തിക്കാന്‍ നെയ്​മര്‍ക്ക്​ ഇനിയുമായിട്ടില്ല.

പി.എസ്​.ജിയില്‍ തുടരുന്നതില്‍ സന്തോഷമുണ്ടെന്നും അഭിമാനമുണ്ടെന്നും നെയ്​മര്‍ പ്രതികരിച്ചു. അതിനിടയില്‍ ബാഴ്​സ സൂപ്പര്‍ താരം ലയണല്‍ മെസ്സി പി.എസ്​.ജിയിലേക്ക്​ ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ വീണ്ടും കൊഴുക്കുന്നുണ്ട്​.