ഡാലസ്∙ ഡാലസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷം മേയ് 9 ഞായറാഴ്ച 5 മണിക്ക് ലൂയിസ്‌വില്ലയിലുള്ള സുകു വറുഗീസിന്റെ വീടിന്റെ ഓപ്പൺ യാർഡിൽ സാമൂഹിക അകലം പാലിച്ചു നടത്തപ്പെടും. പ്രസിഡന്റ് എബി മക്കപ്പുഴയുടെ അധ്യക്ഷതയിൽ കൂടുന്ന പൊതു പരിപാടിയിൽ സെക്രട്ടറി അജയകുമാർ ആശംസ നേരും.

ബ്രിന്റാ ബേബി ആയിരിക്കും ഈ മീറ്റിങ്ങിന്റെ എംസി. ഡാലസിലുള്ള കലാ സാംസ്‌കാരിക മേഖലകളിൽ സജീവ പങ്കാളിയും ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ മലയാളം അധ്യാപികയുമായ ഡോ.ഹിമ രവീദ്രനാഥ് ഈ യോഗത്തിലെ അതിഥിയും മുഖ്യ പ്രഭാഷകയും ആയിരിക്കും.

ഡോ. ദർശന മനയത്ത് ശശി (മലയാളം പ്രഫസർ, യുടി കോളജ്, ഓസ്റ്റിൻ) ഡോ.നിഷാ ജേക്കബ് (ഡാളസ് സൗഹൃദ വേദി വനിതാ ഫോറം) അനുപ സാം (കേരളാ ലിറ്റററി സൊസൈറ്റി) തുടങ്ങിയവർ ആശംസ പ്രസംഗങ്ങൾ നടത്തും. ബാലികാ ബാലൻമാർ റോസാ പുഷ്പങ്ങൾ നൽകി സമ്മേളനത്തിനെത്തുന്ന അമ്മമാരെ സ്വീകരിക്കും.

ചുരുങ്ങിയ സമയ പരിധിയിൽ നടത്തുന്ന സമ്മേളനത്തിൽ അജയൻ മട്ടന്മേൽ, സുകു വർഗീസ്, സജി കോട്ടയടിയിൽ, നിഷാ ജേക്കബ്, ഷെജിൻ ബാബു എന്നിവർ അമ്മമാരെ പ്രകീർത്തിച്ചു കൊണ്ടുള്ള ഗാനങ്ങൾ ആലപിക്കും. ഷീബാ മത്തായിയുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിക്കും