‘എന്റെ പ്രണയമേ, നീ തന്നെയാണ് ജീവിതം എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം,’ ഭാര്യ രാധികയ്ക്ക് പിറന്നാള്‍ ആശംസിച്ച്‌ കൊണ്ട് നടന്‍ സുരേഷ് ഗോപി കുറിച്ചു. ഒപ്പം ഒരു ചിത്രവും പങ്കു വച്ചിട്ടുണ്ട്.

സുരേഷ്, രാധിക എന്നിവര്‍ അവരുടെ വളര്‍ത്ത്നായയ്ക്കൊപ്പമുള്ള ഒരു ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.

ആദ്യകാല അഭിനേത്രി പരേതയായ ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമാണ് രാധിക. ഇവരുടെ മൂത്ത മകള്‍ ലക്ഷ്മി ഒന്നര വയസ്സുള്ളപ്പോള്‍ ഒരു കാര്‍ അപകടത്തില്‍ മരിച്ചു. ഗോകുല്‍, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് മറ്റു മക്കള്‍.