കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ഡിഫന്‍സ് റിസേര്‍ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത ആന്റി-കോവിഡ് മരുന്നിന് അടിയന്തര ഉപയോഗത്തിന് അനുമതി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് അനുമതി നല്‍കിയത്.

2-deoxy-D-glucose (2-DG) എന്ന ഈ മരുന്ന് ഡിആര്‍ഡിഒ ലാബും ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലബോറട്ടറീസും ചേര്‍ന്നാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത് .അതെസമയം കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ആയിരക്കണക്കിന് രോഗികളാണ് മരിച്ചുവീഴുന്നത് .ഈ സാഹചര്യത്തിലാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നത്.

ഈ മരുന്നിന്റെ ഒരു ചെറുകണിക കൊണ്ടുപോലും കോവിഡ് രോഗികള്‍ക്ക് അതിവേഗം രോഗമുക്തി ലഭിക്കുമെന്നും ഓക്‌സിജന്‍ അനുബന്ധമായി നല്‍കുന്നത് കുറയ്ക്കാന്‍ കഴിയുമെന്നും ക്ലിനിക്കല്‍ പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഈ മരുന്ന് നല്‍കിയ രോഗികളില്‍ വലിയൊരു വിഭാഗത്തിനും പിന്നീട് നടത്തിയ ആര്‍.ടി.-പി.സി.ആര്‍ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.