കൊവി​ഡ് രോ​ഗി​ക​ള്​ക്ക് ബൈ​ക്ക് ആം​ബു​ല​ന്​സ് പ​ക​ര​മാ​വി​ല്ലെ​ന്നും വേണ്ട സൗകര്യമൊരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ പുന്നപ്രയിലെ രണ്ടു ചെറുപ്പക്കാര്‍ ചെയ്തത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ആംബുലന്‍സ് ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ പകരം വാഹനങ്ങള്‍ സജ്ജമാ​ക്ക​ണ​മെ​ന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില് വിളിച്ചുചേര്ത്ത തദ്ദേശഭരണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചി​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല് മ​തി​യാ​യ കോ​വി​ഡ് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.