കേരളത്തിലെ ആദ്യത്തെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. പി എ തോമസ് (92) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി-പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ഡയറക്ടറായിരുന്നു ഡോക്ടര്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ആദ്യമായി പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തുടങ്ങിയതും ഡോ. തോമസായിരുന്നു.
റാന്നി സ്വദേശിയായ ഡോ.തോമസ് മുംബൈ ഗ്രാന്‍ഡ് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസും എംഎസും പൂര്‍ത്തിയാക്കിയ ഡോക്ടര്‍ യുകെയിലെ ഈസ്റ്റ് ഗ്രിന്‍സെഡില്‍ പ്ലാസ്റ്റിക് സര്‍ജറി പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം സംസ്ഥാനത്ത് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി ഡിപ്പാര്‍ട്ട്മെന്‍റിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തുടക്കമിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി-പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങളുടെ ഡയറക്ടറായാണ് വിരമിച്ചത്. അസോസിയേഷന് ഓഫ് പ്ലാസിറ്റിക് സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റായ ആദ്യത്തെ മലയാളിയാണ്
ലീലയാണ് ഭാര്യ. ഡോ. റോഷന്‍ തോമസ് ( അനസ്തസ്യോളജിസ്റ്റ്, പുനെ), ഡോ. ഉഷാ ടൈറ്റസ് ഐ എ എസ്( മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കേരള), ഡോ.ആഷാ തോമസ് ഐ എ എസ് (അഡി.ചീഫ് സെക്രട്ടറി, കേരള) എന്നിവരാണ് മക്കള്‍.