ഇന്ത്യയിലേക്ക് ഓക്‌സിജന്‍ സിലണ്ടറുകളുമായി നാവികസേനാ കപ്പലുകളായ ഐഎന്‍എസ് താബര്‍, ഐഎന്‍എസ് കൊച്ചി എന്നിവ യാത്രതിരിച്ചു. കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഇന്ത്യക്ക് അടിയന്തര സഹായമായാണ് ഓക്‌സിജന്‍ സിലിണ്ടറുകളും ലിക്വിഡ് ഓക്‌സിജനും കുവൈറ്റ് കപ്പല്‍മാര്‍ഗം കയറ്റി അയച്ചത്.

ഐഎന്‍എസ് താബറില്‍ 40 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനും 600 ഓക്‌സിജന്‍ സിലിണ്ടറുകളുമാണുള്ളത്. ഐഎന്‍എസ് കൊച്ചിയില്‍ 60 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനും 800 ഓക്‌സിജന്‍ സിലിണ്ടറുകളും രണ്ട് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുമാണുള്ളത്.

റെഡ് ക്രസന്‍റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കുവൈറ്റ് ഇന്ത്യയ്ക്ക് സഹായം എത്തിക്കുന്നത്.