ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിനും തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്ബരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചുകഴിഞ്ഞു.ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, പൃഥ്വി ഷാ തുടങ്ങിയ താരങ്ങളൊക്കെ പുറത്തായപ്പോള്‍ ടീമില്‍ ഇടം നേടിയ ഒരു സുപ്രധാന പേരുണ്ട്. അര്‍സാന്‍ നാഗ്‌വസ്‌വല്ല. 23 വയസ്സുള്ള ഗുജറാത്തുകാരന്‍ ലെഫ്റ്റ് ആം പേസര്‍.
ലവില്‍ ഇന്ത്യയിലെ ആഭ്യന്തര മത്സരങ്ങള്‍ കളിക്കുന്ന ഒരേയൊരു പാഴ്സി ക്രിക്കറ്ററാണ് അര്‍സാന്‍. സ്ഥിരമായി 140 കിലോമീറ്ററിനു മുകളില്‍ പന്തെറിയുന്ന അര്‍സാന്‍ കഴിഞ്ഞ രണ്ട് സീസണുകളായി മികച്ച പ്രകടനങ്ങള്‍ നടത്തി ശ്രദ്ധ നേടുന്നുണ്ട്.ട്രെന്‍്റ് ബോള്‍ട്ട്, നീല്‍ വാഗ്നര്‍ എന്നീ ലെഫ്റ്റ് ആം പേസര്‍മാരെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ സഹായിക്കുന്നതിനായാണ് അര്‍സാനെ സ്റ്റാന്‍ഡ് ബൈ താരമായി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
16 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 62 വിക്കറ്റുകള്‍ സ്വന്തമാക്കിയ അര്‍സാന്‍ 20 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 39 വിക്കറ്റുകളും 15 ടി-20കളില്‍ നിന്ന് 21 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.