രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി നടന്‍ സല്‍മാന്‍ ഖാന്‍. സിനിമ മേഖലയില്‍ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകര്‍, ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെ ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് ധനസഹായം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം സിനിമ പ്രവര്‍ത്തകര്‍ക്ക് 3,000 രൂപ വീതം താരം ധനസഹായം നല്‍കിയിരുന്നു.

1500 രൂപയാണ് ആദ്യ ഗഡുക്കളായി പ്രവര്‍ത്തകര്‍ക്ക് നല്‍കുക. സല്‍മാന്‍ ഖാന് പുറമേ യഷ്‌രാജ് ഫിലിംസും സിനിമ പ്രവര്‍ത്തകര്‍ക്ക് സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചു. സിനിമ മേഖലയില്‍ ജോലി ചെയ്യുന്ന 35,000 പേര്‍ക്ക് റേഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കുമെന്നാണ് യാഷ്‌രാജ് ഫിലിംസ് പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗം സിനിമ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഒന്നാം തരംഗത്തില്‍ നിന്ന് ആശ്വാസം നേടി സിനിമ മേഖല ഉണര്‍ന്നു വന്നിരുന്നെങ്കിലും രണ്ടാം തരംഗത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത് മേഖലയെ ബാധിച്ചു. സിനിമ സെറ്റുകളില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചിത്രീകരണം നിര്‍ത്തിവെക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ ദിവസവേതനക്കാര്‍ക്ക് ജോലി നിന്നു പോവുകയും ചെയ്തിരുന്നു. ഈ അവസരത്തിലാണ് താരം ധനസഹായം പ്രഖ്യപിച്ചത്.

കൊറോണ വൈറസ് മഹാമാരി സിനിമാ വ്യവസായത്തെ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി വലിയ തോതിലാണ് ബാധിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം അതിശക്തമായി പടര്‍ന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഹിന്ദി സിനിമകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും നിലച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് കാരണം ഈ മേഖലയില്‍ ജോലി ചെയ്തിരുന്ന നിരവധി പേരാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച അവസരത്തില്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ദിവസ വേതന തൊഴിലാളികള്‍ക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തിച്ച്‌ നിര്‍മ്മാതാവായ ആദിത്യ ചോപ്ര മാതൃകയായിരുന്നു. ഇത്തവണയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള യഷ് രാജ് ഫില്ംസ് എന്ന സിനിമാ നിര്‍മ്മാണ കമ്ബനി ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മുന്നിലെത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. സിനിമാ വ്യവസായം വഴി കുടുംബം പോറ്റുന്ന ആയിരക്കണക്കിന് വരുന്ന ദിവസ വേതന തൊഴിലാളിക്ക് സഹായകമാവുന്നഈ പദ്ധതിക്ക് ‘യഷ് ചോപ്ര സാഥി ഇനീഷിയേറ്റീവ്’ എന്നാണ് പേരിട്ടിക്കുന്നത്.

ഇത്തരം തൊഴിലാളികള്‍ വളരെ ഭീകരമായ സാമൂഹികവും, സാമ്ബത്തികവും, മാനുഷികവുമായ പ്രയാസങ്ങളിലൂടെയാണ് കടന്നു പോകുന്നത് എന്ന വസ്തുത കണക്കിലെടുത്താണ് യഷ് ചോപ്ര ഫൗണ്ടേഷന്‍ ‘യഷ് ചോപ്ര സാഥി ഇനീഷിയോറ്റിവ്’ തുടങ്ങിയതെന്ന് കമ്ബനി പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് ഇത് ഉപകരിക്കുന്നുവെന്ന് കരുതുന്നുവെന്നും അധികൃതര്‍ പറഞ്ഞു.