ന്യൂയോർക്ക് ∙ മലങ്കര മാർത്തോമാ സഭയുടെ പരമോന്നതൻ ഡോ.ഡോ. ​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം വലിയ തിരുമേനിയുടെ വേർപാടിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ കേന്ദ്ര കമ്മറ്റി അനുശോചനം അറിയിച്ചു.

ജ​ന​ഹൃ​ദ​യ​ത്തി​ന്‍റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ പ്ര​ഭാ​ഷ​ണ​പാ​ട​വം, ന​ര്‍​മ​ം, ആ​ശ​യ​ഗാം​ഭീ​ര്യം എ​ന്നി​വ​യി​ൽ ഡോ. ​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം അ​പൂ​ര്‍​വ​മാ​യ വ​ര​പ്ര​സാ​ദ​ത്താ​ല്‍ അ​നു​ഗൃ​ഹീ​ത​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​നു പ​ക​ര​ക്കാ​ര​നാ​യി മ​റ്റൊ​രാ​ളി​ല്ലെ​ന്നു​ത​ന്നെ പ​റ​യാം. എ​ക്കാ​ല​വും നൂ​ത​ന ആ​ശ​യ​ങ്ങ​ളെ സ്വ​യം​വ​രി​ക്കു​ന്ന അ​ദ്ദേ​ഹം ഏ​തു സ​ദ​സി​നെ​യും അ​സാ​ധാ​ര​ണാ​യ വാ​ക്ചാ​തു​ര്യം​കൊ​ണ്ട് കീ​ഴ​ട​ക്കി​യി​രു​ന്നു.

ആ​ധ്യാ​ത്മി​ക മേ​ഖ​ല​ക​ളി​ല്‍ മാ​ത്ര​മ​ല്ല, മ​തേ​ത​ര സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ​ക​ളി​ല്‍ ഇ​ത്ര​യേ​റെ ശ്ര​ദ്ധേ​യ​നാ​യ മ​റ്റൊ​രാ​ള്‍ കേ​ര​ള​ത്തി​ല്‍​ത ഉണ്ടാ​യി​രു​ന്നി​ല്ല. തിരുമേനിയുടെ വേർപാട് ക്രിസ്ത്യൻ സമൂഹത്തിനു മാത്രമല്ല കേരളത്തിലെ മൊത്തം ജനതയ്ക്കും തീരാ നഷ്ടമാണെന്ന് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അഡ്വൈസറി ചെയർമാൻ പ്രഫസർ ഫിലിപ്പ് തോമസ് സി പി എ (ഡാലസ് )അഭിപ്രായപ്പെട്ടു

സഭയുടെ ഭ​ര​ണ​രം​ഗ​ത്തു ധീ​ര​വും സു​ദൃ​ഢ​വു​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ണ്ടി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ര്‍​മ​പാ​ട​വം ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. അതിലുപരി ജാതി മത വ്യത്യാസം കൂടാതെ കേരളത്തലെ ജന ഹൃദയങ്ങളിൽ ആചാര്യ ശ്രഷ്ഠനായി സ്ഥാനം പിടിച്ച മഹാ വ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു അദ്ദേഹമെന്ന് പ്രസിഡന്റ് എബി മക്കപ്പുഴ അനുശോചന സന്ദേശത്തിൽ അറിയിച്ചു.