ന്യൂജഴ്‌സി∙ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കാലം ചെയ്ത മാർത്തോമ്മാ സഭ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അനുസ്മരണ സമ്മേളനം മെയ് 7 ന്, വെള്ളിയാഴ്ച(നാളെ) ന്യൂയോർക്ക് സമയം 9.00 EST (6 .30 IST) വെർച്ച്വൽ മീറ്റിംഗിലൂടെ നടത്തും. ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസിന്റെ അധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മാർത്തോമ്മാ സഭ മേലധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും.

അമേരിക്കയിലെ വിവിധ മതമേലധ്യക്ഷന്മാർ പങ്കെടുക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഫൊക്കാനയുടെഅമേരിക്കയിലും കാനഡയിലുമുള്ള എല്ലാ അംഗസംഘടനകളുടെ പ്രതിനിധികളും മറ്റു പ്രമുഖ സംഘടനകളിലെ നേതാക്കളും പങ്കെടുക്കും.

മാർത്തോമ്മാ സഭ നോർത്ത് അമേരിക്കൻ രൂപതാധ്യക്ഷൻ റവ. ഡോ.ഐസക്ക് മാർ ഫിലക്സിനോസിസ് എപ്പിസ്കോപ്പ, മലങ്കര ഓർത്തോഡക്‌സ് സുറിയാനി സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാസ് മാർ നിക്കോളോവാസ് മെത്രാപോലിത്ത, മലങ്കര സിറിയക്ക് ഓർത്തഡോക്സ് സഭ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ എൽദോസ് മാർ തീത്തോസ് മെത്രാപോലിത്ത, ക്നാനായ യാക്കോബായ സുറിയാനി സഭ അമേരിക്കൻ- കാനഡ- യൂറോപ്പ് ഭദ്രാസനാധിപൻ അയൂബ് മാർ സിൽവാനിയോസ് മെത്രാപ്പോലീത്ത, സിറോ മലബാർ ചിക്കാഗോ രൂപത സഹായ മെത്രാൻ ബിഷപ്പ് മാർ ജോയി ആലപ്പാട്ട്, ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രെട്ടറി സ്വാമി ഗുരു രത്‌നം ജ്ഞാന തപസ്വീ , ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് തുടങ്ങിയ പ്രമുഖർ അനുസ്മരണ സന്ദേശങ്ങൾ നൽകും.

മാർത്തോമ്മാ സഭയുടെ വളർച്ചയുടെ പന്ഥാവിൽ അരനൂറ്റാണ്ടിലേറെ വെളിച്ചം പകർന്ന മാർത്തോമ്മാ സഭയുടെ വലിയ മെത്രാപോലിത്ത 103 മത്തെ വയസിൽ ഇന്നലെയായിരുന്നു കാലം ചെയ്തത്. രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്ന വലിയ മെത്രാപ്പോലീത്തയുടെ ഭൗതിക ശാരീരം പൂർണ ഔദ്യോഗിക ബഹുമതിയോടെ ഇന്ന് ഖബറക്കം നടത്തിയിരുന്നു. മാർത്തോമ്മാ സഭയുടെ ലോകം മുഴുവനുമുള്ള വിശ്വാസികൾക്ക് ആത്മീയ വളർച്ചയേകിയ മാർ ക്രിസോസ്റ്റം വലിയ തിരുമേനി അമേരിക്കൻ മലയാളികളുമായി പ്രത്യേകിച്ച് ഫൊക്കാനയുമായി ഏറെ ആത്മബന്ധം പുലർത്തിയിരുന്നു. ഫൊക്കാനയുടെ മിക്കവാറുമുള്ള എല്ലാ കൺവെൻഷനുകളിലും തന്റെ ആത്മീയ സാന്നിധ്യം കൊണ്ട് അനുഗ്രഹിച്ചിട്ടുള്ള വലിയ മെത്രാപ്പോലീത്തയി ഫൊക്കാനയുടെ നിരവധി നേതാക്കളുമായി പ്രത്യേകമായ സ്നേഹവും അടുപ്പവും കാത്തു സൂക്ഷിച്ചിരുന്നു. വലിയ തിരുമേനിയുടെ ദേഹവിയോഗം ഏറെ വേദനയോടെയാണ് ലോകം ശ്രമിച്ചത്.

തിരുമേനിയുടെ ഓർമ്മസൂചകമായി നാളെ നടത്തുന്ന അനുസ്മരണ സമ്മേളനത്തിൽ എല്ലാ ഫൊക്കാനയുടെ എല്ലാ സ്നേഹിതരും അംഗങ്ങളും പങ്കുചേരണമെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, ഫൊക്കാന ജനറൽ സെക്രട്ടറി സജിമോൻ ആന്റണി, ഫൊക്കാന ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയ്‌ബു മാത്യു, വൈസ് ചെയർമാൻ തോമസ് തോമസ്, അസോസിയേറ്റ്‌ സെക്രെട്ടറി ഡോ. മാത്യു വറുഗീസ്, അസോസിയേറ്റ്‌ ട്രഷറർ വിപിൻ രാജു, അഡിഷണൽ അസോസിയേറ്റ്‌ സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ്‌ ട്രഷറർ ബിജു ജോൺ, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ.കല ഷഹി, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി എം. പോത്തൻ, വൈസ് ചെയർമാൻ ബെൻ പോൾ, കൺവൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, ഫൗണ്ടേഷൻ ചെയർമാൻ ജോൺ പി. ജോൺ, അഡ്വൈസറി ചെയർമാൻ ടി.എസ്.ചാക്കോ, പൊളിറ്റിക്കൽ ഫോറം ചെയർമാൻ കുര്യൻ പ്രക്കാനം, നാഷണൽ കമ്മിറ്റി മെംബർമാർ, ട്രസ്റ്റി ബോർഡ് മെംബർമാർ, മുൻ പ്രസിഡന്റുമാർ എന്നിവർ അഭ്യർഥിച്ചു.