കൊവിഡ് പ്രതിസന്ധിയിൽ വിതരണം ചെയ്യുന്ന കിറ്റിനൊപ്പം ഒരു മുഴം കയർ കൂടി വെക്കണമെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്‍റിട്ട കോൺഗ്രസ് നേതാവിന്‍റെ വീട്ടിൽ കയറുമായി ഡിവൈഎഫ്ഐ പ്രവർത്തകർ എത്തി.ഡിവൈഎഫ്ഐ ഉദയംപേരൂർ നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

എറണാകുളം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസഡിന്‍റ് രാജു പി നായരുടെ വീട്ടിലാണ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ കയറുമായി എത്തിയത്. കൊവിഡ് ലോക് ഡൗണിൽ അടച്ചിടുന്നതിന് എതിരല്ല. പക്ഷെ മുഴം കയർകൂടെ കൊടുത്ത് വേണം അടച്ചിടാൻ എന്നായിരുന്നു കമന്‍റ്.