തിരുവനന്തപുരം: മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ചോരക്കളിയുടെയും കൊലയുടെയും വാര്‍ത്തകളാണ് ബംഗാളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍. തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്തോടെ മറ്റ് രാഷ്ട്രീയ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമായ ആക്രമണങ്ങളാണ് അഴിച്ചു വിടുന്നത്ത്.

16 ല്‍ പരം ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഒട്ടനവധിപേര്‍ക്കു പരിക്കേറ്റു, വീട് നഷ്ടപ്പെട്ടു. കൊലവിളി ഉയര്‍ത്തിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ സൈ്വരവിഹാരം നടത്തുന്നു. ബംഗാളിന്റെ വിലാപമാണ് അവിടുത്തെ തെരുവ് വീഥികളില്‍ ഇന്ന് മുഴങ്ങി കേള്‍ക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപെടുത്തി.
ഫെസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ബംഗാളിലെ പീഢിതരോട് ഐക്യദാര്‍ഢ്യം.

മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ചോരക്കളിയുടെയും കൊലയുടെയും വാര്‍ത്തകളാണ് ബംഗാളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്.

ഏറ്റവും അവസാനമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ വാഹന വ്യൂഹവും അക്രമത്തിനിരയായി. 16 -ല്‍ പരം ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഒട്ടനവധിപേര്‍ക്കു പരിക്കേറ്റു, വീട് നഷ്ടപ്പെട്ടു. കൊലവിളി ഉയര്‍ത്തിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ സ്വൈരവിഹാരം നടത്തുന്നു.

ബംഗാളിന്‍റെ വിലാപമാണ് അവിടുത്തെ തെരുവ് വീഥികളില്‍ ഇന്ന് മുഴങ്ങി കേള്‍ക്കുന്നത്. നിരപരാധികളായ ഒട്ടേറെ പേരെ ഭീകരവാദികള്‍ തെരഞ്ഞുപിടിച്ചു ആക്രമിക്കുന്നു.

പീഡിപ്പിക്കപ്പെട്ടതു മൂലം അവശരായി നിലം പതിക്കുന്നു. ഒരു വശത്ത് വംഗദേശത്തിന്‍റെ വിരിമാറ് വെട്ടിപിളര്‍ന്നു ഭീകരനൃത്തം ചവിട്ടുന്ന ജിഹാദി -ടി.എം.സി. അക്രമികള്‍. മറ്റൊരു വശത്ത് കൈയ്യുംകെട്ടി നോക്കി നില്‍ക്കുന്ന ഭരണകൂടം. ഇതിനു രണ്ടിനുമിടയില്‍ നെഞ്ചുപൊട്ടി നിലവിളിക്കുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിര്‍ദ്ധന കുടുംബങ്ങള്‍!

മനസാക്ഷി ഇല്ലാത്ത ടി.എം.സി ഗുണ്ടകളുടെ തേരോട്ടത്തില്‍ സര്‍വതും നഷ്ടപ്പെട്ട് നാട് വിടുന്ന നിസഹായരായ സഹോദരങ്ങള്‍! ബംഗാളിന്‍റെ ഇന്നത്തെ ഈ ദുരിത കാഴ്ചകള്‍ മനുഷ്യത്വമുളള ഏതൊരാളെയും ഞെട്ടിപ്പിക്കുന്നതാണ്. ഇലക്ഷന്‍ കാലമായതിനാല്‍ ഇലക്ഷന്‍ കമ്മീഷന്‍റെ അധീനതയിലാണ് ആഭ്യന്തരവകുപ്പ് എന്നതിനാലാണ് അക്രമം തടയാന്‍ കഴിയാത്തതെന്ന മമതയുടെ വിശദീകരണം അടിസ്ഥാന രഹിതമാണ്‌.

മുഖ്യമന്ത്രി എന്ന നിലയില്‍ ഏതു അടിയന്തിര സാഹചര്യത്തിലും ശക്തമായ നടപടികള്‍ സ്വീകരിക്കാനുളള അവകാശവും അധികാരവും സര്‍ക്കാരിനുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ച്‌ അക്രമികളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണം.

സാംസ്കാരിക നായകന്മാരുടെ കാതടപ്പിക്കുന്ന മൗനം ആപത്കരവും പരിഹാസ്യവുമാണ്. കത്വയിലും ഹത്രാസിലും ഓടിയെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളും എവിടെയോ ഒളിച്ചിരിക്കുന്നു. അവരുടെ കപട മുഖം ഇപ്പോള്‍ തകര്‍ന്നു വീണിരിക്കുന്നു.

എല്ലാ ജനാധിപത്യ സ്നേഹികളും മനുഷ്യസ്നേഹികളും ഈ അക്രമത്തിനെതിരെ ബഹുജനാഭിപ്രായം സ്വരൂപിക്കാനും മനസാക്ഷി ഉണര്‍ത്താനും അടിയന്തിരമായി രംഗത്ത് വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.