മുംബൈ:ബോളിവുഡ്, ഭോജ്പുരി നടി ശ്രീപ്രദ (54) കോവിഡ് ബാധിച്ച്‌ മരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും നിരവധി ഹിന്ദി, ഭോജ്പുരി സിനിമകളില്‍ വേഷമിട്ടിരുന്നു.

സിനി ആന്‍ഡ് ടിവി ആര്‍ടിസ്റ്റ് അസോസിയേഷനാണ് ട്വിറ്ററിലൂടെ വിവരം അറിയിച്ചത്. ‘ഷോലെ ഓര്‍ തൂഫാന്‍, പൂര്‍ണ പുരുഷ്, ബട്വാര, ധരംസങ്കട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ടിവി ഷോകളിലും വേഷമിട്ടിട്ടുണ്ട്.