ന്യൂയോർക്ക് ∙ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്താ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ വിയോഗത്തിൽ ഇന്ത്യൻ ക്രിസ്ത്യൻ ഫോറം ഓഫ് നോർത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി. തിരുമേനിയുടെ അമേരിക്കൻ സന്ദർശനവേളകളിൽ ക്രിസ്ത്യൻ ഫോറം ഭാരവാഹികളുമായി നടത്തി വന്ന കൂടിക്കാഴ്ചകൾ ഏറ്റവും അനുഗ്രഹപ്രദവും പ്രചോദനകരവുമായ അനുഭവങ്ങളാണെന്നു നന്ദിയോടെ ഓർക്കുന്നുവെന്ന് പ്രസിഡന്റ് തോമസ് റ്റി ഉമ്മൻ പ്രതികരിച്ചു.

വേദനിക്കുന്ന സഭാജനങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ. എല്ലാ മതവിഭാഗങ്ങളുടെയും ആത്മീയ പിതാവായിരുന്നു അദ്ദേഹം. തിരുമേനിയുടെ വാക്കുകൾ നമ്മുടെ ജീവിതപാതകളിൽ വെളിച്ചമായി ശോഭിക്കട്ടേയെന്ന് പ്രാർഥിക്കുന്നുവെന്നും തോമസ് റ്റി ഉമ്മൻ പറഞ്ഞു.