ഹൂസ്റ്റൻ ∙ മലങ്കര മാർത്തോമാ സുറിയാനി സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ ഹൂസ്റ്റൻ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയുടെ പുതിയ വികാരിയായി റവ: ഈപ്പൻ വർഗീസ് ചുമതലയേറ്റു. ഡൽഹി സെന്റ് ജോൺസ് സ്‌കൂൾ പ്രിൻസിപ്പലും ഡൽഹി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ വികാരിയും ആയിരുന്നു റവ:ഈപ്പൻ വർഗീസ്. മികച്ച കൺവൻഷൻ പ്രാസംഗികനും മാർത്തോമ തിയോളജിക്കൽ സെമിനാരിയിൽ നിന്നും റിസർച്ച് സ്കോളർ-ഡിപ്പാർട്ട്മെന്റ് ഓഫ് ഹിസ്റ്ററി ഓഫ് ക്രിസ്ത്യാനിറ്റിയിൽ ഗവേഷണ വിദ്യാർഥിയും ആയിരുന്നു.

മതത്തിലും സംസ്കാരത്തിലും (എഫ്എഫ്‌ആർ‌ആർ‌സി) നിരവധി ഗവേഷണങ്ങൾ നടത്തി സഭയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച റവ: ഈപ്പൻ വർഗീസ് അച്ചനെ വികാരിയായി ലഭിച്ചതിലുള്ള സന്തോഷം ഇടവക ജനങ്ങൾ പങ്കുവച്ചു. തിരുവല്ല മേപ്രാൽ ഇമ്മാനുവേൽ മാർത്തോമാ ഇടവകയാണ് അച്ചന്റെ മാതൃ ഇടവക, മേപ്രാൽ പ്ലാമൂട്ടിൽ ഇല്യമംഗലം വീട്ടിൽ പരേതരായ പിസി ഈപ്പന്റെയും മേരി വർഗിസിന്റെയും നാലുമക്കളിൽ ഇളയതു ആണ് റവ: ഈപ്പൻ വർഗീസ്.

ഭാര്യ മേരി നീന വർഗ്ഗിസും മൂന്ന് മക്കളും അടങ്ങുന്നതാണ് അച്ചന്റെ കുടുംബം.